ഷാര്‍ജ : പൊതുജനങ്ങള്‍ക്കായി വാട്സ്ആപ് സേവനവുമായി ഷാര്‍ജ പൊലീസ്. ഔന് എന്ന പേരില്‍ ആരംഭിച്ച സംവിധാനം വഴി ഏതു സമയത്തും പൊലീസിനെ ബന്ധപ്പെടാം. 0656333333 എന്ന വാട്ട്സ്ആപ് നമ്ബറില്‍ സേവനം ഏര്‍പ്പെടുത്തിയാണ് ഷാര്‍ജ പൊലീസ് ഒരുപടികൂടി ജനങ്ങളിലേക്ക് അടുത്തിരിക്കുന്നത്. വാട്സ്ആപ് ആപ്ലിക്കേഷന്‍ പൊതുജന സേവനത്തിന് ഉപയോഗിക്കുന്ന യു.എ.ഇയിലെ ആദ്യ സുരക്ഷസേനയാണ് ഷാര്‍ജ പൊലീസ്.
'ഔന്' എന്നാല്‍ സഹായം എന്നാണര്‍ഥം. ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളില്‍ വാട്സ്ആപ് വഴി സഹായം തേടാം. ഷാര്‍ജ പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍േട്ടഴ്സ് വഴി ലഭിക്കുന്ന സേവനങ്ങളെല്ലാം വാട്സ്ആപ് വഴിയും ലഭിക്കും. കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅറി ആല് ഷംസിയാണ് പദ്ധതിക്ക് തുടക്കമിട്ടത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !