കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി. ചൈനയ്ക്ക് പുറത്ത് ഫിലിപ്പിന്‍സിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി.ഇന്നലെ മാത്രം ചൈനയില്‍ 64 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന ദേശീയ ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചു. സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ചൈനയ്ക്ക് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും തുടരും.
അതേസമയം, കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് വൈറസ് ബാധ ഉണ്ടായി. ഇവര്‍ക്കൊപ്പം ചൈനയില്‍ നിന്നു വന്ന 79 പേര്‍ക്കു കൂടി രോഗം ഉണ്ടായേക്കാം. ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരും. 14 ജില്ലകളിലും ജാഗ്രതാ സമിതി രൂപീകരിച്ചു. നടപടികള്‍ പേടിപ്പിക്കാനല്ല, കരുതലാണെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !