കുറ്റിപ്പുറം: കൈക്കൂലി വാങ്ങിച്ച കുറ്റിപ്പുറം കെ എസ് ഇ ബിയിലെ ഓവര്‍സിയറെ അറസ്റ്റ് ചെയ്തു. തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മൈക്കിള്‍ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കാഴ്ച്ച രാത്രിയായിരുന്നു സംഭവം.
പരാതിക്കാരനായ പേരശ്ശന്നൂര്‍ സ്വദേശി നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തല്‍ക്കാലിക കണ്‍ക്ഷന് കുറ്റിപ്പുറം കെ എസ് ഇ ബിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കൈക്കൂലി തന്നാല്‍ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നല്‍കാമെന്ന് മൈക്കിള്‍ പിള്ള അറിയിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്. എന്നാല്‍ തനിക്ക് പണം തന്നാല്‍ ചട്ടപ്രകാരമല്ലാതെ അനുമതി നല്‍കാം എന്ന് ഓവര്‍സിയര്‍ പറഞ്ഞു.
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം മഷി പുരട്ടിയ 700 രൂപ നോട്ട് പരാതിക്കാരന്‍ ഓവര്‍സിയര്‍ക്ക് കൈമാറിയതോടെ മലപ്പുറത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !