പോലീസിലെ അഴിമതിയും വെടിക്കോപ്പ് അപ്രത്യക്ഷമാകലും സംബന്ധിച്ച സി എ ജി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എ ഡി ജി പി മനോജ് എബ്രഹാമും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെയാണ് പരിഹരിക്കാറുള്ളത്. അതിവിടെ പറയേണ്ട കാര്യമില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. ബെഹ്‌റ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്തുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരം കത്തൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
്എന്തെങ്കിലും പ്രതികരണം നടത്തുന്നത് ചട്ടലംഘനമാകുമെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒന്നും പറയാനില്ലെന്ന് ചീഫ് സെക്രട്ടറിയും പറഞ്ഞു. പരസ്യമായ പ്രതികരണം ഇക്കാര്യത്തിൽ വേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായാണ് സൂചന
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !