വളാഞ്ചേരി : മലബാർ ദേവസ്വം നിയമ ഭേദഗതി നിയമം അടിയന്തിരമായി നിയമസഭയിൽ വെച്ച് അംഗീകരിക്കണമെന്നും ക്ഷേത്രം ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) വളാഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വളാഞ്ചേരി ടി ആർ കെ യു പി സ്കൂളിലെ സ വി വി ദക്ഷിണാമൂർത്തി മാസ്റ്റർ നഗറിൽ വെച്ച് നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം വി കെ രാജീവ് ഉത്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി വിജയൻ അധ്യക്ഷനായി. വി ശിവകുമാർ രക്തസാക്ഷി പ്രമേയവും പി ഹരിദാസൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ പരമേശ്വരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ സംസാരിച്ചു. കെ രാമകൃഷ്ണൻ സ്വാഗതവും പി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തിരൂർ എ സി ഓഫീസിൽ സ്ഥിരം അസിസ്റ്റന്റ് കമ്മീഷണറേയും ആവശ്യമായ ജീവനക്കാരെയും നിയമിക്കുക, കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ സ്ഥിരം എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുക, ശമ്പള കുടിശിക നൽകുന്നതിന് ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ :
പി വിജയൻ (പ്രസിഡന്റ് ), ഹരിദാസൻ തൊഴുവാനൂർ, ഹരിചന്ദ്രൻ കാടാമ്പുഴ, അനിത കാടാമ്പുഴ, സുന്ദര വാരിയർ വലിയകുന്ന് (വൈസ് പ്രസിഡന്റ് ), കെ രാമകൃഷ്ണൻ (സെക്രട്ടറി ), വി ശിവകുമാർ, പ്രസാദ് വൈക്കത്തൂർ, പ്രവീൺ കാടാമ്പുഴ (ജോയിന്റ് സെക്രട്ടറി ), പ്രദീപ് എടയൂർ (ട്രഷറർ ).
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !