വളാഞ്ചേരി : പൗരത്വ നിയമ ഭേദഗതിക്കെതിരെ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവിന്റെ നേതൃത്വത്തിൽ എൽ ഡി എഫ് ജന പ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിച്ചു.പൂക്കാട്ടിരിയിൽ വെച്ച് സംഘടിപ്പിച്ച ഉപവാസസമരം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, കെ ആർ സുകുമാരൻ, കെ രാമദാസ്, സി വിജയകുമാർ , സി കെ ജയകുമാർ, സി അബ്ദുൾ കരിം, കെ പി എ സത്താർ, എൻ എ മുഹമ്മദ് കുട്ടി, ഉസ്മാൻ പുളക്കോട്ട് , വി പി എസ് നമ്പീശൻ, എൻ വേണുഗോപാലൻ,പി ജയപ്രകാശ്, ടി.ടി റംല , കെ എ സെക്കീർ എന്നിവർ സംസാരിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്‌കുട്ടി നാരങ്ങ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി എ എൻ ജോയ് സ്വാഗതവും ടി അബ്‌ദുള്ളകുട്ടി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !