ഡൽഹിയിൽ വർഗീയ കലാപത്തിന് ശമനമില്ല. ചൊവ്വാഴ്ച ഏറ്റവുമധികം സംഘർഷം നടന്ന ഗോകുൽപുരിയിൽ ഇന്ന് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രദേശത്തെ നിരവധി കടകൾ അഗ്നിക്കിരയാക്കി. ആളുകൾ പലയിടത്തും ഏറ്റുമുട്ടി. തൊട്ടടുത്ത ജാഫ്രബാദിൽ കേന്ദ്രസേന നിലയുറപ്പിക്കുമ്പോൾ തന്നെയാണ് ഗോകുൽപുരിയിൽ അക്രമികൾ അഴിഞ്ഞാടുന്നത്.
അതേസമയം, രാജ്യതലസ്ഥാനത്ത് തുടരുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പെട്ടെന്നുണ്ടായ അക്രമ സംഭവങ്ങൾ മാത്രമാണിതെന്നും അമിത് ഷാ പറഞ്ഞു. അക്രമത്തിന് പിന്നിൽ സംഘ്പരിവാർ ഗുണ്ടകളുടെ പങ്ക് സംബന്ധിച്ച് തെളിവുകളും ആരോപണങ്ങളും ഉയരവെയാണ് അമിത് ഷായുടെ വാക്കുകൾ
കലാപത്തിനിടെ മരിച്ചവരുടെ എണ്ണം ഇതിനിടെ 18 ആയി ഉയർന്നു. ഇന്ന് മാത്രം 5 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 250ലേറെ പേർക്ക് അക്രമസംഭവങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. അതിൽ 35 പേരുടെ നില ഗുരുതരമാണ്
വടക്കുകിഴക്കൻ ഡൽഹിയിലെ എല്ലാ സ്‌കൂളുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. സി ബി എസ് ഇ ബോർഡ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ഡൽഹി മെട്രോ ഇന്ന് സർവീസ് നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !