ഡൽഹി സംഘർഷം: മരണം 20; സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കേജ്‍രിവാൾ

0


ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക്. ഡൽഹിയിലെ സ്കൂളുകൾക്കു ബുധനാഴ്ച അവധിയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ അജിത് ഡോവലിന് ചുമതല നൽകി. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.  വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറുണ്ടായി. ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘർഷം സംബന്ധിച്ച ഹർജി ഡൽഹി ഹൈക്കോടതി രാത്രി പരിഗണിച്ചു. സംഘർഷം സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടി. പരുക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. സംഘർഷങ്ങൾക്കിടെ നിർത്തി വച്ച മെട്രോ സർവീസുകൾ പുനരാരംഭിച്ചതായി ഡൽഹി മെട്രോ റയിൽ കോർപറേഷൻ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കും.


സംഘർഷത്തിനിടെ മാധ്യമ പ്രവർ‌ത്തകർക്കും പരുക്കേറ്റു. ദേശീയ മാധ്യമമായ എൻഡിടിവിയുടെ മൂന്ന് റിപ്പോർട്ടർമാർക്കും ഒരു ക്യാമറാമാനും കലാപകാരികൾ നടത്തിയ അക്രമത്തിൽ പരുക്കേറ്റു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്‌രിവാൾ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപികരിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !