ലഹരിയെ തുരത്തുക, നാടിനെ രക്ഷിക്കുക, ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു.

0

മാറാക്കര ഗ്രാമ പഞ്ചായത്തും ലഹരി നിർമ്മാർജ്ജന സമിതിയും സംയുക്തമായി “ലഹരി തുരത്തുക,  നാടിനെ രക്ഷിക്കുക” എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉത്ഘാടനവും വിളംബര ജാഥയും  മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. മധുസൂദനൻ ഉത്ഘാടനം ചെയ്തു. ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത മഹല്ല്, ലഹരിമുക്ത ഗ്രാമം കർമ്മ പദ്ധതി പ്രഖ്യാപനം കാടാമ്പുഴ സബ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ നിർവ്വഹിച്ചു. കടകളിലെ ലഹരി വസ്തുക്കളുടെ വില്പനക്കെതിരെ തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം എക്സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കല്ലൻ ആമിന, മെമ്പർമാരായ A.P. മുയ്‌ദീൻ കുട്ടി മാസ്റ്റർ,  K. P. നാരായൺ, P.P. ബഷീർ,  V. P. കുഞ്ഞാപ്പു, K. T. ഷഹനാസ്, ബുഷ്‌റ K. T., സലീം മണ്ടായപ്പുറം, V. P. സമീറ, ഫാത്തിമ എന്നിവരും അലി കാടാമ്പുഴ, അബു ഹാജി കാലൊടി, O. K. സുബൈർ, K. മുയ്‌ദീൻ കുട്ടി മാസ്റ്റർ, ചെരട ഖാലിദ്, അഷ്‌റഫ്‌ കോടിയിൽ, ഫൈസൽ K.P., ഹംസ ഹാജി K. T., ഉമർഅലി കരേക്കാട് എന്നിവർ വിവിധ സ്വീകരണസ്ഥലങ്ങളിൽ പ്രസംഗിച്ചു. കരേക്കാട് നോർത്തിൽ വെച്ച് നടന്ന പൊതു സമ്മേളനത്തിൽ LNS സംസ്ഥാന ജനറൽ സെക്രട്ടറി O. K. കുഞ്ഞിക്കോമു മാസ്റ്റർ സമാപന പ്രഭാഷണം നടത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !