പോലീസിലെ കൂടുതൽ ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്നാണ് റിപ്പോർട്ട്. പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണ് ചീഫ് സെക്രട്ടറിക്ക് വാഹനം വാങ്ങിയതെന്നും ആരോപണമുണ്ട്
കെ എൽ 1 സിഎൽ 9663 എന്ന വാഹനമാണ് ടോം ജോസ് ഉപയോഗിക്കുന്നത്. അടുത്തിടെയാണ് ജീപ്പ് കോമ്പസ് വിഭാഗത്തിലുള്ള ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാൻ തുടങ്ങിയത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പോലീസ് മേധാവിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന രീതി അസാധാരണമാണ്. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനാകുകയുള്ളു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !