സ്‌കൂളിന് അംഗീകാരം ഇല്ലാത്തത് മറച്ചുവെച്ചു;
സി.ബി.എസ്.ഇ ഹാള്‍ ടിക്കറ്റ് നല്‍കിയില്ല,
എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികള്‍
സ്‌കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് 30- ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായി. കൊച്ചി ചുള്ളിക്കലിന് സമീപം മൂലംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന അരൂജ ലിറ്റില്‍ സ്റ്റാറിലെ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷയാണ് പ്രതിസന്ധിയിലായത്.
ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിന് അനുമതി ഇല്ലായിരുന്നു. ഇത് മറച്ചു വെച്ചാണ് ഏഴ് വര്‍ഷമായി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശനം നടത്തി വന്നിരുന്നത്.
സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതാനുള്ള അപേക്ഷ സി.ബി.എസ്.ഇ തള്ളിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !