ദുബായ്: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചത്തലത്തില്‍ യുഎഇ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര വിലക്കി. സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇതര ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവില്‍വന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ വിമാനത്താവളങ്ങളില്‍ ഇനി പാസ്പോര്‍ട്ട് ഉപയോഗിച്ചു മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കൂ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതിനായി ഇനി പരിഗണിക്കില്ല. യുഎഇയിലുള്ള പ്രവാസികള്‍ക്കും യുഎഇ പൗരന്മാര്ക്കും ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) അംഗരാജ്യങ്ങളിലെ പൗരന്മാര്ക്കും നടപടി ബാധകമാണ്. കൊറോണ വൈറസ് (കോവിഡ്-19) വ്യാപകമായതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കില്‍ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാനാവും. കൂടാതെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഐസിഎ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തുനിന്നും മടങ്ങിപ്പോകുന്നതിന് തടസമില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !