മാസിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം: അബ്ബാസ് ചെമ്പന്‍

0

ജിദ്ദ: കമ്മിറ്റി രൂപീകരിച്ച് ഹൃസ്വമായ കാലയളവില്‍ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്ത് അസൂയാവഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗം ചെമ്പന്‍ അബ്ബാസ് പറഞ്ഞു.

ഷറഫിയ്യ ഹില്‍ടോപ്പ് ഒാഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്ണമംഗലം മാസ് റിലീഫ് സെല്‍ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്‍മാന്‍ ഉണ്ണീന്‍ ഹാജി കല്ലാക്കന്‍ അദ്ധ്യക്ഷനായിരുന്നു. 

കഴിഞ്ഞ വര്‍ഷം പാവപ്പെട്ട നിര്‍ദ്ധരരായ പത്ത് പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തിയ മാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒ ഐ സി സി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ ടി എ മുനീര്‍ പറഞ്ഞു. 

കണ്‍വീനര്‍ അബ്ദുല്‍ മജീദ് ചേറൂര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അബ്ദു റസാഖ് ആലുങ്ങല്‍, ട്രഷറര്‍ സാദിഖലി കോയിസ്സന്‍, ഒാഡിറ്റര്‍ ഇല്‍യാസ് കണ്ണമംഗലം, ഹംസ.എ.കെ, നൗഷാദ് ഇബ്രാഹിം, ബഷീര്‍ അമ്പലവന്‍ മക്ക, നാസര്‍ സഫാരി ജിസാന്‍, അഫ്സല്‍ പുളിയാളി,മുസ്ഥഫ നെടുമ്പള്ളി, പി.കെ.ഹംസ വാളക്കുട, ഉമര്‍ കോഴിപ്പറമ്പത്ത്, ഹാറൂണ്‍ അച്ചനമ്പലം, നൗഫല്‍,ഷരീഫ്.കെ.സി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് റാഷിദ് കെ.ടി നന്ദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !