ശബരിമല കേസ് വിശാലബഞ്ചിന് വിട്ടത് സുപ്രീം കോടതി ശരിവെച്ചു. വിശാ ബഞ്ചിന് വീട്ട തീരുമാനം ശരിയാണെന്നും കേസ് വിശാല ബഞ്ചിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ച് വിധിച്ചു.
ഇതുസംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളിക്കൊണ്ടാണ് കോടതി വിധി. കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതായും കോടതി അറിയിച്ചു. ഏഴ് പരിഗണനാ വിഷയങ്ങളാകും വിശാല ബഞ്ച് പരിഗണിക്കുക. ഭരണഘടനാ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാ വിഷയം.
ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പിരിധി എന്താണ്, 25ാം അനുച്ഛേദത്തിൽ പറയുന്ന മൊറാലിറ്റിയുടെ അർഥം എന്താണ്, 25 ാം അനുച്ഛേദം നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുച്ഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ, മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ് എന്നു തുടങ്ങുന്ന ഏഴ് ചോദ്യങ്ങളാണ് പരിഗണനാ വിഷയങ്ങൾ. കേസിൽ 17ന് വാദം തുടങ്ങും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !