തെങ്കാശ്ശിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരിച്ചു

0

തെങ്കാശ്ശി വാസുദേവനല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇതിൽ രണ്ട് പേർ മലയാളികളാണ്. കൊല്ലം മാന്നൂർ സ്വദേശികളായ സിഞ്ചു കെ നൈനാൻ, കല്ലുവാതിക്കൽ സ്വദേശി സിജു തോമസ് എന്നിവരാണ് മരിച്ച മലയാളികൾ. ശിവാകാശി സ്വദേശി രാജശേഖർ ആണ് മരിച്ച മൂന്നാമൻ

തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. വേളാങ്കണ്ണി തീർഥാടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോയ ബസിലാണ് വാഹനമിടിച്ചത്.

യാത്രക്കിടെ വാഹനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇവർ. ഇതിനിടയിൽ പാഞ്ഞുവന്ന ബസ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേടായ വാഹനം നീക്കാനെത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖർ

സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചു. മൃതദേഹങ്ങൾ ശിവഗിരി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !