ടി പി അഷ്റഫലിക്ക് ഇൻറർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് ക്ഷണം

0

യു എസ് ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് എഡ്യുകേഷണൽ & കൾച്ചറൽ അഫയേഴ്സ് ഡിപാർട്ട്മെന്റ് സംഘടിപ്പിക്കുന്ന 'യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രകൃയ' എന്ന വിഷയത്തിലെ 21 ദിവസത്തെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നുള്ള രണ്ട് പ്രതിനിധികളിൽ ഒരാളായി എം എസ് എഫ് ദേശീയ പ്രസിഡണ്ട് TP അഷ്റഫലിയെ തെരഞ്ഞെടുത്തു.

ഫെബ്രു: 22 മുതൽ മാർച്ച് 14 വരെ വാഷിംഗ്ടൺ DC, അയോവ, മിയാമി, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് പ്രോഗ്രാം.ആസ്ത്രേലിയ, ബർമ്മ, ചൈന, കൊറിയ, മലേഷ്യ, ശ്രീലങ്ക, താജിക്കിസ്ഥാൻ, തായ്ലാൻഡ് എന്നീ രാഷ്ട്രങ്ങളിലെ വിവിധ വിദ്യാർത്ഥി - യുവജനനേതാക്കളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ.


അമേരിക്കൻ സമൂഹത്തെയും, ഗവൺമെന്റിനേയും,സംസ്കാരങ്ങളെയും കുറിച്ച് അടുത്തറിയുന്നതിന്നായി വിവിധ വിഷയങ്ങളിൽ US ഗവൺമെൻറിലെ ബ്യൂറോ ഓഫ് കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെൻറ് നടത്തുന്ന അന്താരാഷ്ട്ര പരിപാടിയാണ് IVLP. 

വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി -യുവജന നേതാക്കളെ US കോൺസുലേറ്റ് നേരിട്ട് ഇൻറർവ്യൂ നടത്തിയാണ് IVLP യിലേക്ക് തെരഞ്ഞെടുക്കുന്നത്.msf  പ്രഥമ ദേശീയ പ്രസിഡണ്ടായ TP അഷ്റഫലി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.കാലികറ്റ് സർവ്വകലാശാല സിൻഡികേറ്റംഗം, യുവജന കമ്മീഷൻ അംഗം, എടക്കര ഗ്രാമ പഞ്ചായത്തംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !