ആര്‍സിബിയുടെ തുരുപ്പ് ചീട്ട് ആരെന്ന് ചോദ്യം , വിരാട് കോഹ്‌ലി എന്ന് ട്രംപിന്റെ മറുപടി : വീഡിയോ വൈറല്‍

0

ഐ പി എല്‍ മത്സരങ്ങള്‍ ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കാനിരിക്കെ ടീമുകള്‍ എല്ലാം തന്നെ അതിന്റെ ഒരുക്കത്തിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണി കളിക്കളത്തിലേക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകതയും ഈ ഐ പി എല്ലിനുണ്ട്. ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ഇക്കുറിയും ബാംഗളൂര്‍ റോയ്ല്‍ ചലഞ്ചേഴ്‌സ്. എല്ലാ ടീമുകളുടെയും ട്വിറ്റര്‍ പേജില്‍ ഐ പി എല്‍ ആവേശം പടര്‍ന്ന് പിടിച്ച്‌ കഴിഞ്ഞു. ഇതിനിടെ ഇന്ത്യന്‍ സന്ദര്‍ശനം നടത്തി മടങ്ങിയ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കൂട്ടുപിടിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ നടത്തിയ വിഡിയോ പരീക്ഷണവും ശ്രദ്ധേയമായി.

കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മൊട്ടേരയില്‍ പണികഴിപ്പിച്ച പുതിയ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത ട്രംപ്, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുക്കറെയും വിരാട് കോഹ്‌ലിയെയും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇരുവരുടെ പേര് തെറ്റായ ഉച്ചരിച്ചത് ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു.


സച്ചിന് പകരം സൂച്ചിന്‍ എന്നും വിരാടിന് പകരം വിരോട് എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ട്രംപിന്റെ ഉച്ചാരണത്തെ ട്രോളി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ വിരാട് കോഹ്‌ലി എന്ന് പറയുന്ന ഭാഗം മാത്രം കട്ട് ചെയ്ത് ആര്‍ സി ബി എഡിറ്റ് ചെയ്ത് വ്യത്യസ്തമായൊരു വീഡിയോ ആക്കിയത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !