വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി വാവ സുരേഷ് - Video

0

എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തന്റെ യുട്യൂബ് ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാവ സുരേഷ്. അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച്‌ പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി വാവ സുരേഷ് നേരിട്ട് പ്രത്യക്ഷപ്പെട്ടത്. വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷത്തിന്റെ തീവ്രത കൂടുതല്‍ ആയിരുന്നതിനാല്‍ നാല് പ്രാവശ്യം വിഷം നിര്‍വീര്യം ആക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി.

ഇപ്പോള്‍ വീഡിയോയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വാവ സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐസിയുവില്‍ നിന്നും തന്നെ റൂമിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറയുന്നു. ആശുപത്രിയില്‍ വെച്ച്‌ തന്നെയാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്.

പത്തനംതിട്ടയിലെ കലഞ്ഞൂരുല്‍ വച്ചാണ് വാവ സുരേഷിന് അണിലുയടെ കടിയേറ്റത്. നല്ല കുറേ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മെഡിക്കല്‍ കോളജിലെ ജീവനക്കാരുയുമെല്ലാം പരിചരണം കൊണ്ടാണ് ജീവന്‍ തിരിച്ചു കിട്ടിയത്. മന്ത്രി വിളിച്ചിരുന്നു. സൗജന്യ ചികിത്സനല്‍കുമെന്ന് അറിയിച്ചെന്നും പറഞ്ഞെന്നും വാവ സുരേഷ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്നു,ഇപ്പോള്‍ ആ അവസ്ഥ തരണം ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !