“എല്ലാ എം.പിമാരും സമാധാനവും ഐക്യവും ഉറപ്പാക്കണം,” ബി.ജെ.പി എം.പിമാരുടെ യോഗത്തിൽ മോദി

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ബിജെപി എംപിമാരുടെ യോഗത്തിൽ സമാധാനം, മൈത്രി, ഐക്യം എന്നിവയെക്കുറിച്ച് സംസാരിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ഈ മൂല്യങ്ങൾ അനിവാര്യമാണെന്ന് മോദി പറഞ്ഞു. ഈ മൂല്യങ്ങൾ രാജ്യമെമ്പാടും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തന്റെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന കലാപത്തിന് കാരണമായി എന്ന ആരോപണതിനിടെ ആണ് പ്രധാനമന്ത്രിയുടെ പരാമർശം. ഡൽഹി കലാപത്തിൽ 40 ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“രാജ്യത്തിന്റെ വികസനം പ്രധാനമാണ്, ആ വികസനത്തിന് സമാധാനവും മൈത്രിയും ഐക്യവും ആവശ്യമാണ്. ചില ആളുകൾ അവരുടെ പാർട്ടികൾക്കുവേണ്ടിയാണ് ജീവിക്കുന്നത്, പക്ഷേ നമ്മൾ രാജ്യത്തിനായി ജീവിക്കുന്നു,” പ്രധാനമന്ത്രി “സബ്കാ വികാസ്, സബ്ക സാത്ത് എന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മുദ്രാവാക്യത്തിന് ഊന്നൽ നൽകികൊണ്ട് പറഞ്ഞു.

“ഭാരത് മാതാ കി ജയ്” പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് വിമുഖത കാണിക്കുന്നു എന്ന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെതിരെ പ്രധാനമന്ത്രി മോദി യോഗത്തിൽ പരാമർശം നടത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !