ബംഗളൂരു: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ എല്ലാ ജോലി സ്ഥാപനങ്ങളും അടച്ച് പൂട്ടുകയാണ്. ഇപ്പോഴിതാ ബംഗളൂരുവിലെ ഇന്‍ഫോസിസിന്റെ ഒരു ഓഫീസ് അടച്ചു.
ജീവനക്കാരന് കൊറോണ വൈറസ് ബാധ സംശയിച്ചതോടെയാണ് ഓഫീസ് അടച്ചത്. ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കമ്ബനി നിര്‍ദേശിച്ചു.
കൊറോണ വൈറസ് ബാധിച്ച ആളുമായി ജീവനക്കാരില്‍ ഒരാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഈ ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് കമ്ബനി അറിയിച്ചു.
കര്‍ണാടകയില്‍ ഇതുവരെ ആറു പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് ബംഗളൂരു സ്വദേശികളില്‍ മൂന്നു പേര്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !