റിയാദ് : മലപ്പുറം സ്വദേശി സൗദി അറേബ്യ റിയാദില്‍ കൊറോണ വൈറസ് പരിശോധനക്കായി നിരീക്ഷണത്തില്‍. യൂറോപ്പില്‍നിന്നു വിനോദയാത്ര കഴിഞ്ഞ് സൗദിയിലെത്തിയ ഇയാളെ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. സാമ്പിള്‍ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും നിരീക്ഷണത്തിനായി മാറ്റിയിരിക്കയാണ്.
കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ രോഗബാധ ഉണ്ടായാലും ഇല്ലെങ്കിലും 14 ദിവസം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇയാളെ അധികൃതര്‍ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !