ദോഹ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാന കമ്പനികൾ നേരത്തേ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും.
ഇന്‍ഡിഗോയില്‍ മാര്‍ച്ച് 17വരെ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ഇതിനായി https://6ereaccomodation.goindigo.in/PLANB എന്ന ലിങ്കില്‍ കയറണം. തുക തിരിച്ചുവാങ്ങുകയോ ടിക്കറ്റ് തീയതി മാറ്റുകയോ ചെയ്യാം.
എയര്‍ ഇന്ത്യ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മെയില്‍ അയക്കും. ഇതിന് ശേഷം കമ്ബനി ഓഫിസ് വഴിയോ ട്രാവല്‍ ഏജന്‍സി മുഖേനയോ റീഫണ്ട് ചെയ്യാം.
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, നേപ്പാള്‍, പാകിസ്താന്, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !