കൊറോണ; മുൻകരുതലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾ

0

1.ജില്ലയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂറ്റിഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ 2020 മാര്‍ച്ച് 31 വരെ നിരോധിച്ചിരിക്കുന്നു. അനധികൃതമായി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

2.വിവാഹം, സല്‍ക്കാരങ്ങള്‍ മുതലായ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കേണ്ടതും ഒഴിച്ച് കൂടാനാവാത്തവ ചടങ്ങുകള്‍ പരമാവധി ആളുകളെ കുറച്ച് നടത്തേണ്ടതാണ്.

3.ആരാധനായലങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ഘോഷയാത്രകള്‍, എന്നിവ സംബന്ധിച്ച് വിശ്വാസപരമായ ആചാര ചടങ്ങുകള്‍ മാത്രം നാമമാത്രമായ വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുകയും ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതുമാണ്. പ്രസ്തുത വിഷയത്തില്‍ അതാത് തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ ഭാരവാഹികളുമായി സംസാരിച്ച് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്.

4.എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ, ലോക്കല്‍ ചാനല്‍, പത്ര മാധ്യമങ്ങള്‍ ആവശ്യമെങ്കില്‍ മൈക്ക് അനൗണ്‍സ്മെന്റ് വഴിയും കോവിഡ് 19 മായി ബന്ധപ്പെട്ട അവബോധം നല്‍കേണ്ടതാണ്.

5.ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ആരാധനായലങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വം ബന്ധപ്പെട്ട സ്ഥാപനമേധാവികളും ഉടമകളും ഉറപ്പുവരുത്തേണ്ടതാണ്. ആയത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മേല്‍ പരിശോധന നടത്തേണ്ടതാണ്.

6.അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തില്‍ തങ്ങളുടെ വാര്‍ഡുകളില്‍ വിദേശത്തുനിന്നും നാട്ടിലെത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതും ഇവര്‍ 14 ദിവസം വീട്ടില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഉത്തരക്കാര്‍ പൊതു ഗതാഗത സംവിധാനങ്ങള്‍, ഹോട്ടലുകള്‍, ബാങ്കുകല്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നിരീക്ഷണ കാലയളവില്‍ പോകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

7.ആയൂര്‍വ്വേദ സെന്ററുകള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വരുന്ന വിദേശ പൗരന്മാരുടെ വിശദമായ വിവരങ്ങള്‍ അടിയന്തരമായി ജില്ലാ കോറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതില്‍ വരുത്തുന്ന അലംഭാവം ഗുരുതരമായി വീക്ഷിച്ച് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

8.ഏതെങ്കിലും ആയൂര്‍വ്വേദ സെന്ററുകള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വിദേശ പൗരന്മാര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ മാത്രം ഏര്‍പ്പെടുത്തി നല്‍കേണ്ടതും അവരുടെ യാത്ര ചെയ്യുന്നതില്‍ നിന്നും മറ്റും ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ തന്നെ വിലക്കേണ്ടതാണ്.

9.എയര്‍പോര്‍ട്ടില്‍ വിദേശത്തുനിന്നും എത്തുന്നവരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും കൂടുതല്‍ ആളുകള്‍ എത്തുന്നതിന് നിയന്ത്രിണം ഏര്‍പ്പെടുത്തുന്നു. യാത്രകാരനും ഡ്രൈവറുമല്ലാത്ത ഒരാളെ പോലും എയര്‍പോര്‍ട്ടിനകത്തേക്ക് കടത്തി വിടാന്‍ പാടുളളതല്ല. ജില്ലാ പോലീസ് മേധാവി ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

10.എയര്‍പോര്‍ട്ടിനകത്ത് കൂട്ടം കൂടി നില്‍ക്കുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശിക്കുന്നതും കര്‍ശനമായി നിരേധിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് പരിശോധനകളും ആവശ്യമായ ക്രമീകരണങ്ങളും എയര്‍പോര്‍ട്ട് ഡയറക്ടര്‍, സി.ആര്‍.പി.എഫ് കമാഡന്റ് എന്നിവര്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

11.എയര്‍പോര്‍ട്ടില്‍ ബോഡിംങ്ങ് അനൗണ്‍സ്മെന്റ് വേളയില്‍ കോവിഡ 19 മായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്കരണ സന്ദേശങ്ങള്‍ ഉച്ചഭാഷിണിയിലൂടെ നല്‍കേണ്ടതാണ്.

12.എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ കയറുന്ന യാത്രക്കാരുടെ പേര്, അഡ്രസ്സ്, മറ്റുളള യാത്രവിവരങ്ങള്‍ ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി വെക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.

13.അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ Whatsapp ഗ്രൂപ്പുകള്‍ വഴിയും ഏജന്‍സികള്‍, ഏജന്റുമാര്‍ മുഖാന്തിരം അവരുടെ ഭാഷയില്‍ തന്നെ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ട ക്രമീകരണം ലേബര്‍ വകുപ്പ് ഏര്‍പ്പെടുത്തേണ്ടതാണ്.

14.ജില്ലയില്‍ ജോലി ചെയ്തു വരുന്ന കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടെങ്ങളിലെ ജീവനക്കാര്‍ മറ്റു ജില്ലകൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്.

15.2020 മാര്‍ച്ച് 31 വരെ ജില്ലയിലെ എല്ലാ കായിക മത്സരങ്ങള്‍, ഫുട്ബാള്‍ മേളകള്‍ തുടങ്ങിയവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

16. 2020 മാര്‍ച്ച് 31 വരെ ജില്ലയിലെ എല്ലാ ജിംനേഷ്യങ്ങളുടേയും പ്രവർത്തനം നിരോധിച്ചിരിക്കുന്നു. നിരോധനം മറികടന്ന് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.


17. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ഇറക്കുന്ന ഉത്തരവുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കുന്നതിന് പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഉദ്യോഗസ്ഥർ കനത്ത ജാഗ്രതപാലിക്കേണ്ടതാണ്


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !