മടങ്ങാൻ ഉദ്ദേശിക്കുന്ന വിദേശ വിനോദസഞ്ചാരികൾ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം

0


വിദേശികളെ താമസിപ്പിക്കുന്ന വിവരം അറിയിച്ചില്ലെങ്കിൽ ക്രിമിനൽ കേസ്

മലപ്പുറം ജില്ലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവ്വീസ് വില്ലകൾ തുടങ്ങിയവയിൽ നിലവിൽ താമസിച്ചു വരുന്ന വിദേശ വിനോദസഞ്ചാരികൾ അവരവർ താമസിക്കുന്ന സ്ഥാപനങ്ങളിൽ തന്നെ പുറത്തിറങ്ങാത്ത വിധം താമസിക്കുന്നുണ്ട് എന്ന് അതത് സ്ഥാപന ഉടമകൾ ഉറപ്പു വരുത്തണം.

തുടർന്ന് രോഗലക്ഷണം കാണുകയാണെങ്കിൽ കൺട്രോൾ റൂം ( 0483 2737858, 0483 2737857) നമ്പറിൽ അറിയിക്കണം. ഇപ്രകാരം താമസി പ്പിച്ചിട്ടുള്ള വിദേശികൾ വിദേശത്തേയ്ക്ക് മടങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതും ആരോഗ്യവകുപ്പ് പരിശോധന നടത്തി പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രം ഇവരെ മടങ്ങാൻ അനുവദിക്കേണ്ടതുമാണ്. . ഈ നിർദ്ദേശങ്ങൾ ലംഘിച്ച് ഏതെങ്കിലും വിദേശികൾ സമൂഹത്തിൽ ഇടപഴകുന്നതോ പൊതുഗതാഗത സൌകര്യം ഉപയോഗി ക്കുന്നതായോ കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.



വിദേശികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ/ വ്യക്തികൾ ഇത് സംബന്ധിച്ച വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അടിയന്തിരമായി ആരോഗ്യവകുപ്പിൻറെ കൺട്രോൾ റൂമിൽ (0483 2737858, 0483 2737857) അറിയിക്കണം. ഇപ്രകാരം ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാത്ത താമസക്കാരുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്ക് എതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !