കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സംസ്​ഥാന ആരോഗ്യ വകുപ്പ് 'ബ്രേക്​ ദ ചെയിന്‍' കാമ്ബയിന്‍

0



തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സംസ്​ഥാന ആരോഗ്യ വകുപ്പ് 'ബ്രേക്​ ദ ചെയിന്‍' കാമ്ബയിന്‍ പ്രഖ്യാപിച്ചു. കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച്‌ കോവിഡ് 19 വൈറസ്​ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് കാമ്ബയിന്‍െറ ലക്ഷ്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കാമ്ബയിന്‍ സംഘടിപ്പിക്കും. സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്ബ് ഹാന്‍ഡ്​ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്​ ദ​ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടത്തിലേക്ക്​ പ്രവേശിക്കുന്നിടത്ത് കാമ്ബയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകള്‍ വൈറസ് മുക്തിയായി കയറുമെന്ന് ഉറപ്പ് വരുത്തണം.


ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ പൊതു ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാമ്ബയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !