ഇക്കഴിഞ്ഞ മാർച്ച് 5 ന് സ്പൈസ്ജെറ്റ് വിമാനത്തിൽ എസ് ജി54 ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്നേ ദിവസം ദുബൈയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 346 ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ സ്പൈസ്ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. ആയതിനാൽ ആ ഫ്ലൈറ്റിൽ (എയർ ഇന്ത്യ എക്സ്പ്രസ് IX 346) സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ഉടൻതന്നെ ജില്ലാ കൺട്രോൾ റൂമുമായി 04952371002, 2371471 നിർബന്ധമായും ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു. മറ്റ് ജില്ലയിലെ യാത്രക്കാർ അവരുടെ ജില്ലയിലെ കൺട്രോൾ റൂം നമ്പറിലോ അല്ലെങ്കിൽ ദിശയുടെ നമ്പറിലോ അറിയിക്കണം : 04712552056, 1056
ഇതോടൊപ്പം എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 394 (കുവൈത്ത്-കോഴിക്കോട് ) വിമാനത്തിലെ മുഴുവൻ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും കലക്ടര്‍ നിർദ്ദേശം നൽകി. വിദേശത്തുനിന്ന് വരുന്ന ആളുകൾ നിർബന്ധമായും അവരുടെ വീടുകളിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം എന്നും കലക്ടര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !