ഇന്നലെ (വെള്ളി 13/03/2020) മുതൽ സൗദിയിലെത്തുന്ന മുഴുവൻ വിദേശികളും പതിനാല് ദിവസം പുറത്തേക്കൊന്നും പോകാതെ സ്വന്തം മുറികളിൽ കഴിയണമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏത് വിദേശരാജ്യത്ത് നിന്നുള്ളവരായാലും ഇത് നിർബന്ധമായും പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. വിദേശ സന്ദർശം കഴിഞ്ഞ് എത്തുന്ന സ്വദേശികളും നിർദ്ദേശം പാലിക്കണം. എൻട്രി മുതൽ പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം. ഇവർക്ക് ജോലിക്ക് ഇളവ് നൽകുന്നതിന് വേണ്ടി പതിനാല് ദിവസത്തേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകും. മെഡിക്കൽ സർട്ടിഫിക്കറ്റ് സിഹത്തീൻ എന്ന ആപ്ലിക്കേഷൻ വഴി രണ്ടു ദിവസത്തിനകം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !