എടികെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിന്റെ അവകാശികള്‍. ചെന്നൈയിന് എഫ്സിയെ തകര്‍ത്താണ് എടികെ കിരീടത്തില്‍ മുത്തമിട്ടത്. ഗോവയില്‍ നടന്ന ഫൈനലില്‍ ചെന്നൈയിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എടികെ തകര്‍ത്തത്.
മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ഹവിയര്‍ ഹെര്‍ണാണ്ടസാണ് എടികെയ്ക്ക് ലീഡ് നല്‍കിയത്. റോയ് കൃഷ്ണയുടെ ക്രോസാണ് ഒരു സൈഡ് വോളിയിലൂടെ ഹവിയര്‍ ഗോളിലേക്കു തിരിച്ചുവിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എടികെ ലീഡ് ഇരട്ടിയാക്കി. ഡേവിഡ് വില്യംസിന്റെ പാസില്‍നിന്ന് എഡു ഗാര്സ്യയാണു ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ വാല്‍സ്കിസിലൂടെ ചെന്നൈയിന് ഒരു ഗോള്‍ തിരിച്ചടിച്ചു. ജെറിയുടെ പാസില്‍നിന്നായിരുന്നു വാല്‍സ്കിസിന്റെ ഗോള്‍. സമനില ഗോളിനായി ചെന്നൈയിന് ആഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന മിനിറ്റില്‍ ഹവിയര്‍ ഹെര്‍ണാണ്ടസ് രണ്ടാം ഗോളും നേടിയതോടെ എടികെ കിരീടം ഉറപ്പിച്ചു.
ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി എടികെ കൊല്‍ക്കത്ത മാറി. എടികെയുടെ മൂന്നാം കിരീടമാണിത്. പരിശീലകന് ഹബാസിന്റെ രണ്ടാം കിരീടം കൂടിയാണിത്. രണ്ട് ഐഎസ്എല്‍ കിരീടം നേടുന്ന ആദ്യ പരിശീലകനായി ഹബാസ് ഇതോടെ മാറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !