മലപ്പുറം ജില്ലയില്‍ വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 196 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കോവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
247 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 31 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 216 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാലുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേര്‍ ആശുപത്രി വിട്ടു. 32 പേര്‍ക്കു കൂടി ഇന്ന് മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.
പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തേണ്ടവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !