കോവിഡ് 19: വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

0

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് GoK Direct ലൂടെ വിവരങ്ങള്‍ ലഭ്യമാകും.ഇന്‍്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. കോവിഡ് 19 നെക്കുറിച്ച്‌ നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങള്‍ എത്തിക്കുന്നതിന് മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്‌റ്റോറില്‍ ഈ ആപ്പ് ഉടന്‍ ലഭ്യമാവും. ആപ്പിന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഉപയോഗിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !