വളാഞ്ചേരി: (www.mediavisionlive.in )കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും വന്ന് ജലദോഷം, പനിയുള്ളവരായി 13 പേർ വളാഞ്ചേരി മുനിസിപൽ പരിധിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായി വളാഞ്ചേരി മുനിസിപൽ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28 ദിവസം ഇവർ വീടുകളിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന പ്രക്രിയ നടക്കുന്നതിനാൽ കൂട്ടത്തോടെ ആളുകൾ എത്തുന്നതിനാൽ ഇത് താൽക്കാലികമായി നിർത്തിവെക്കാൻ മേലാധികാരികൾക്ക് നിർദ്ദേശം നൽകാൻ വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനിച്ചു.
വെള്ളിയാഴ്ച ബോധവൽക്കരണങ്ങളുടെ ഭാഗമായി മൈക്ക് അനൗൺസ്മെന്റ് നടത്തും. ജുമുഅ നമസ്കാരത്തിന്റെ സമയം കുറക്കാനും നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ CK റുഫീന, സെക്രട്ടറി എസ്.സുനിൽകുമാർ, കെ.എം ഉണ്ണികൃഷണൻ, ടി.പി അബ്ദുൽ ഗഫൂർ, സി.അബ്ദുൽ നാസർ, സി.രാമകൃഷ്ണൻ, മൂർക്കത്ത് മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ എൻ എൻ ബഷീർ എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !