തിരുവനന്തപുരം: കൊറോണയുടെ പേരില്‍ ( (കോവിഡ് 19 ) ആരോഗ്യമന്ത്രി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കെ.കെ. ശൈലജ. മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ല .'ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം അതില്‍ വലിയ പിന്തുണ കിട്ടുന്നു' എന്നായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.
കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ . അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റയ്ക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെ.കെ. ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗബാധയുടെ സാഹചര്യം മുതലെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !