എന്താണ് COVID – 19 ?
കൊറോണ വൈറൽ ഡിസീസ് – 2019 എന്നതിന്റെ ചുരുക്കമാണ് COVID – 19. മുൻപ് ‘നോവൽ കൊറോണ വൈറൽ ഡിസീസ്’ എന്നും അറിയപ്പെട്ടിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ചില രോഗികളിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തുന്നത്..നിലവിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്.. ‘അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം’ (ARDS) എന്ന രോഗാവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങൾ രോഗം ബാധിച്ച വ്യക്തികളിൽ കാണപ്പെടുന്നു.
രോഗം എങ്ങനെ പകരുന്നു ?
കൊറോണ വൈറസ് പകരുന്ന കൃത്യമായ വിധത്തെപ്പറ്റി പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതെയുള്ളൂ.. എങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആയതിനാൽ പൊതുവെ രോഗബാധിതനായ വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും.. രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ചിരുന്ന തൂവാല , ഗ്ലാസ് മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നത് വഴിയും രോഗം പകരാം.. സാധാരണയായി അസുഖബാധിതനായ വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കും , രോഗിയെ ശുശ്രൂഷിക്കുന്നവർക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങൾ
പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് COVID-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും വേദനയും, മൂക്കൊലിപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന അല്ലെങ്കിൽ വയറിളക്കം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി സൗമ്യവും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകൾ രോഗബാധിതരാകുന്നു, മിക്ക ആളുകളും (ഏകദേശം 80%) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. COVID-19 ലഭിക്കുന്ന ഓരോ 6 പേരിൽ 1 പേർക്ക് ഗുരുതരമായ രോഗം പിടിപെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. പ്രായമായ ആളുകൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള മെഡിക്കൽ പ്രശ്നങ്ങൾ ഉള്ളവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ വൈദ്യസഹായം തേടണം.
ഇൻകുബേഷൻ പിരീഡ്”എന്നാൽ വൈറസ് പിടിപെടുന്നതിനും രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുള്ള സമയം എന്നാണ് അർത്ഥമാക്കുന്നത്. COVID-19 ഇൻകുബേഷൻ പീരീഡ്1-14 ദിവസം വരെ ആണ്
രോഗനിർണയം നടത്തുന്നത് PCR എന്ന ടെസ്റ്റ്ലൂടെ ആണ്. രക്തം, ത്രോട്ട് സ്വാബ് എന്നിവയിൽ ഈ പരിശോധന നടത്താം
ചികിത്സ
COVID 19 ചികിത്സ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ്.പ്രതിരോധ വാക്സിനുകൾ ഈ അസുഖത്തിന് ഇല്ല
രോഗപ്രതിരോധം
➡ 1. രോഗബാധിതരോടൊപ്പം ഇടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, ആരാധനാലയങ്ങളിലോ ഓഫീസുകളിലോ ആശുപത്രികളിലോ ചിലവഴിച്ചവർ, ആഘോഷങ്ങളിലും പാർട്ടികളിലും അടുത്ത ഇടപെട്ടവർ, ഒരുമിച്ച് യാത്ര ചെയ്തവർ അങ്ങനെ അവരുമായി അടുത്തിടപഴകിയ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
➡ 2.ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും സ്പർശിക്കാതിരിക്കുക
➡ 3. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കിൽ മടക്കിയ കൈ മുട്ടിനുള്ളിലേക്ക് തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.
➡4. പൊതു സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
ഫേസ് മാസ്ക്
➡1.രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് ഫേസ് മാസ്ക് ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും.
➡2.രോഗം ഇല്ലാത്തവർ ഇത്തരം മാസ്ക് ഉപയോഗിക്കേണ്ടതില്ല.
➡ മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാസ്ക് ധരിക്കും മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കണം, ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
- ഉള്ളിൽ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വെച്ചതിനു ശേഷം, വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യുക.
- നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
- ഉപയോഗത്തിലായിരിക്കുമ്പൊ മാസ്കിൽ സ്പർശിക്കരുത്.
- മാസ്ക് നനയുകയോ, ഉപയോഗശൂന്യമാവുകയോ, നിശ്ചിത സമയം കഴിയുകയോ ചെയ്‌താൽ മാസ്ക് സുരക്ഷിതമായി നീക്കം ചെയ്യുക.
- മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുന്നിൽ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പർശിക്കരുത്. പിന്നിൽ, അതിൻ്റെ ലേസിൽ പിടിച്ച് അഴിച്ചെടുക്കുക.
- അബദ്ധത്തിലെങ്ങാനും അങ്ങനെ സ്പർശിക്കാനിടയായാൽ ഉടൻ തന്നെ മേൽപ്പറഞ്ഞ രീതിയിൽ കൈകൾ ശുചിയാക്കുക.
- ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.
- മാസ്ക് അതിൻ്റെ വള്ളിയിൽ മാത്രം പിടിച്ചു കൊണ്ട് ഊരി അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. മാസ്‌ക്, ആശുപത്രികളിൽ potentially infectious വസ്തുക്കൾ ഇടുന്ന വേസ്റ്റ് ബിന്നിലും, വീടുകളിൽ അടപ്പുള്ള waste ബിന്നിലും ഇടണം. ഉപയോഗിച്ച മാസ്ക് പൊതു സ്‌ഥലങ്ങളിൽ വലിച്ചെറിയിരുത്. അത് അസുഖം പടരാൻ കാരണമാകും.
- ഇതിനു ശേഷവും മുൻ പറഞ്ഞ പോലെ കൈകൾ ശുചിയാക്കുക.
- സാധാരണ സർജിക്കൽ മാസ്കാണെങ്കിൽ 4-6 മണിക്കൂർ കഴിയുമ്പോൾ മാറ്റുന്നതാണുചിതം. N95 മാസ്കുകൾ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.
കൈ കഴുകൽ
കൈകഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക, സോപ്പ് തേക്കുക
- കൈ വെള്ളകൾ തമ്മിൽ തിരുമ്മുക.
- വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക,
- പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക.
- കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത് തിരുമ്മുക.
- വിരലുകൾ മടക്കി കൈ പത്തികൾ തമ്മിൽ കൊളുത്തി പിടിച്ചു കൊണ്ട് വലതു കൈ വിരലുകളുടെ പുറം ഇടതു കൈവെള്ള കൊണ്ടും ഇടതു കൈ വിരലുകളുടെ പുറം വലതു കൈ വെള്ള കൊണ്ടും തിരുമ്മുക.
- വലതു തള്ളവിരൽ ഇടതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ച് ഉരസുക, പിന്നെ ഇടതു തള്ളവിരൽ വലതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ചു ഉരസുക.
- വലതു കൈവിരലുകളുടെ അഗ്രം ഇടതു കൈവെള്ളയിലും ഇടതു കൈവിരലുകളുടെ അഗ്രം വലതു കൈ വെള്ളയിലും ഉരസുക.
- വലതു കൈത്തണ്ട ഇടതു കൈ വെള്ള കൊണ്ടും വലതു കൈത്തണ്ട വലതു കൈ വെള്ള കൊണ്ടും തിരുമ്മുക.
- ഇത്രയും കാര്യങ്ങൾ കുറഞ്ഞത് അര മിനിറ്റ് എടുത്തു പൂർത്തിയാക്കണം.
എപ്പോഴൊക്കെ കൈകൾ ശുചിയാക്കണം?
- പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ
- രോഗി /ആശുപത്രി സന്ദർശനത്തിനും രോഗീപരിചരണത്തിനും ശേഷം
- ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും ആഹാരം പാചകം ചെയ്യുന്നതിന് മുൻപ് മലമൂത്രവിസർജനത്തിനു ശേഷം മൃഗങ്ങളെ സ്പർശിച്ചതിനു ശേഷം മുറിവുകളിൽ സ്പർശിക്കുന്നതിനു മുൻപും ശേഷവും മാസ്ക് ധരിക്കുന്നതിന് മുൻപും, ഉപയോഗിച്ച മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ച ശേഷവും നന്നായി കൈ കഴുകുക .
കൊറോണ പോലെയുള്ള പകർച്ച വ്യാധികൾ പകരുന്ന സാഹചര്യങ്ങളിൽ മേല്പറഞ്ഞ സാഹചര്യങ്ങൾ കൂടാതെ തന്നെ കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കണം. ശുചിയാക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് അണുബാധയുണ്ടാകാൻ കാരണമാകും
പൊതുജന ശ്രദ്ധക്ക്
- കൈകൾ പല തവണയായി സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം.
- ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക.
- രോഗിയുമായി ഇടപഴകുന്നവർ മാസ്ക് ധരിക്കുക.
- മുഖത്തോ കണ്ണിലോ വായിലോ വൃത്തിയാക്കാത്ത കൈകൾ കൊണ്ട് തൊടാതിരിക്കുക.
- തുമ്മുമ്പോൾ തുണി ഉപയോഗിച്ച് മുഖം മറക്കാൻ ശ്രദ്ധിക്കുക.
- രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാലോ രോഗബാധിതരോട് ഇടപഴകാൻ ഇടയായാലോ ആശുപത്രി അധികൃതരെ അറിയിക്കുക.
- അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
ഹോം ക്വാറന്റെയ്ൻ / ഐസൊലേഷൻ
COVID19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.
സെല്ഫ് ഐസൊലേഷനിൽ വ്യക്തികൾ പാലിക്കേണ്ട നിർദേശങ്ങൾ.
- ശരിയായ വായു സഞ്ചാരമുള്ള മുറിയിൽ 28 ദിവസമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.
- മറ്റു കുടുംബാംഗങ്ങളും സുഹൃത്തുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണ്.
- സന്ദർശകരെ കര്‍ശനമായും വിലക്കേണ്ടതാണ്.
- ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ മുതലായ ആവിശ്യ വസ്തുക്കൾ ലഭിക്കാൻ പുറത്ത് പോകാൻ പാടില്ല.കുടുംബങ്ങളുടെയും, സുഹൃത്തുകളുടെയും സഹായം തേടേണ്ടതാണ്.
- സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. കൂടാതെ അവർക്ക് ഭക്ഷണം നൽകാൻ കൊണ്ടുപോയ പാത്രങ്ങൾ /ഫുഡ് കാരിയർ അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിനായി ഹൈപോക്ലോറൈഡ് ലായനി ഉപയോഗിക്കാം.
- ടോയ്ലറ്റും , ബാത്റൂമും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.സാധ്യമെങ്കിൽ പ്രത്യേക ടോയ്‌ലെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുക.
- സെല്ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തിയുടെ സോപ്പ്, തോർത്ത് മുണ്ട്,കർച്ചീഫ് ,പ്ലെറ്റ്, ഗ്ലാസ്,കപ്പ്,ബെഡ്ഷീറ്റ് മുതലായ വസ്തുക്കൾ മറ്റാരും ഉപയോഗിക്കാതിരിക്കുക.
- സെല്‍ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ,ഗ്ലാസുകൾ മുതലായ വസ്തുക്കൾ സോപ്പിട്ടു വൃത്തിയായി കഴുകുക.
- സെല്‍ഫ് ഐസൊലേഷൻ കാലയളവിൽ വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
- ചുമക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്/തുണി ഉപയോഗിച്ചു വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്തു തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
- സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക
- നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച് മേശ, കസേര മുതലായ സാമഗ്രികളും ബാത്രൂം തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
അവലംബനം : ദിലീപ് ദാമോദരൻ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !