ഡല്‍ഹി കലാപത്തില്‍ പങ്കെടുത്ത 1100 പേരെ തിരിച്ചറഞ്ഞെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ അറിയിച്ചു. അക്രമികളില്‍ 300 പേരും ഉത്തര്‍പ്രദേശില്‍ നിന്നെത്തിയവരാണെന്നും ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ് റെക്കഗ്‌നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു. അക്രമികളെ കണ്ടെത്താനായി പൊലീസിന്റെ 40 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ശക്തമായ തെളിവുകളുള്ള കേസുകളില്‍ മാത്രമേ അറസ്റ്റ് നടക്കൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനും പറഞ്ഞിരുന്നു. കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതേ സമയം ഡല്‍ഹി കലാപത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ അമിത് ഷാ അഭിനന്ദിച്ചു. പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യമുണ്ട്. അന്നേരം പൊലീസ് സ്ഥലത്തു തന്നെ ഉണ്ടായിരുന്നു. വരും ദിനങ്ങളില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മറ്റു പ്രദേശങ്ങളിലേക്ക് കലാപം പടരാതിരുന്നതില്‍ ഡല്‍ഹി പൊലീസിനെ അഭിനന്ദിക്കുന്നെന്നും അമിത് ഷാ പറഞ്ഞു.
ഫെബ്രുവരി 27ന് ശേഷം 700 എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്ത് 2,647 പേര്‍ അറസ്റ്റ് ചെയ്തു. ഒരു നിരപരാധിയെയും അറസ്റ്റു ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !