മഹാമാരി വരുമ്ബോഴെങ്കിലും ഒരുമിച്ച്‌ നില്‍ക്കുകയല്ലേ വേണ്ടത്?; ചെന്നിത്തലയോട് പിണറായി

0


തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്ബോള്‍ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണ് എന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

'ആര് തപസ് ചെയ്താലും ഇന്ദ്രപദം കൈവശപ്പെടുത്താന്‍ വേണ്ടിയാണോ എന്ന് സംശയിക്കുന്ന ഇന്ദ്രന്റെ മാനസികാവസ്ഥയാണ് ചിലര്‍ക്ക്. സംസ്ഥാനത്തിന്റെ യശസ് കൂടിപ്പോകുന്നത് ഗൗരവമായി കാണണമെന്നാണ് ചിലര്‍ പറയുന്നത്. എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത്. ആളുകളെ തളളിവിടുകയാണോ വേണ്ടത്?. ഇങ്ങനെ ഒരു മഹാമാരി വരുമ്ബോള്‍ ഒത്തൊരുമിച്ച്‌ നില്‍ക്കുകയല്ലേ വേണ്ടത്?. ജാഗ്രത പാലിച്ച്‌ മുന്നോട്ടുപോകേണ്ട സമയമല്ലേ. ഈ സമയത്ത് ഏത് പക്ഷം, ഏത് മുന്നണി എന്നൊക്കെ നോക്കുകയാണോ വേണ്ടത്?. ഇതൊക്കെ നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍?. ആ മനുഷ്യന്റെ കൂടെയല്ലേ നാം നില്‍ക്കേണ്ടത്.'- ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 16 ആയി. സംസ്ഥാനത്ത് 4180 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 270 പേര്‍ ഐസോലേഷന്‍ വാര്‍ഡിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംശയമുളളവരുടെ 1337 സ്രവ സാമ്ബിളുകളില്‍ 953 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി 900 പേരാണ് നിരീക്ഷണത്തിലുളളതെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !