ബംഗളൂരു: സൗദി അറേബ്യയില്‍നിന്ന് ഹൈദരാബാദ് വഴി ബംഗളൂരുവിലെത്തിയ 76കാരന് മുഹമ്മദ് സിദ്ദീഖി മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. സ്രവം ബംഗളൂരു നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായിരുന്നു. വ്യാഴാഴ്ചയാണ് ഫലം വന്നത്.
ഫെബ്രുവരി 29നാണ് കലബുറഗി സ്വദേശി മുഹമ്മദ് സിദ്ദീഖി ഉംറ കഴിഞ്ഞ് നാട്ടിലെത്തിയത്. മാര്‍ച്ച് അഞ്ചിന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നുതന്നെ ൈഹദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന്, കലബുറഗിയിലേക്കുതന്നെ മാറ്റുന്നതിനിടെ ആംബുലന്‍സില്‍ രാത്രി 11.30 ഒാടെയായിരുന്നു മരണം. രോഗിയുടെ വീട്ടുകാരും അടുത്തിടപഴകിയവരും നിരീക്ഷണത്തിലാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !