ന്യൂഡല്‍ഹി: എറണാകുളം സ്വദേശികളായ അമ്മയെയും മകളെയും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമിത വാത്സ്യ, മകള്‍ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്. ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്മെന്‍റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. വീട്ടുജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോള്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് ന്യൂ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ട് പോയി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !