പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തു. മൂന്ന് ഉദ്യോഗസ്ഥരെയും ഇബ്രാഹിം കുഞ്ഞിനൊപ്പം പ്രതി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലന്‍സ് വീണ്ടും റെയ്ഡ് നടത്തി.
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്ത് ഇന്ന് രാവിലെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. തുടർന്ന് ഇബ്രാഹി കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്താൻ സെർച്ച് വാറൻറ് വാങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തി റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തുമ്പോൾ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലായിരുന്നു. നേരത്തെ കേസിൽ നാല് പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. 5ആം പ്രതിയായിട്ടാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തത്.
പാലം പണിത നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‍സിന്‍റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം നിർമാണത്തിന് കരാറുകാരന് മുൻകൂറായി 8 കോടി നൽകിയെന്നാണ് കേസ്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !