ജിദ്ദ: സൗദിയിൽ പുതുതായി 17 പേർക്ക് കൂടി കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി.
പുതുതായി വൈറസ് ബാധിച്ചവരിൽ പെട്ട സൗദി പൗരൻ നേരത്തെ വൈറസ് ബാധയേറ്റവരുമായി സമ്പർക്കം പുലർത്തിയയാളായിരുന്നു. മറ്റൊരാൾ തുർക്കി വഴി റിയാദിലെത്തിയ പോർച്ചുഗൽ സ്വദേശിയാണ്. രണ്ട് പേരും റിയാദിൽ ഐസൊലേഷനിലാണുള്ളത്.
പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ടെസ്റ്റിൽ പോസിറ്റീവ് ആയി കാണപ്പെട്ട രണ്ട് സൗദി യുവതികൾ ഖതീഫിൽ ഐസൊലേഷനിലാണുള്ളത്. ഇവർ ഇറാഖിൽ നിന്നായിരുന്നു സൗദിയിലേക്കെത്തിയത്.
സൗദിയില്‍ കോറോണ വ്യാപനം തടയുന്നതിന് പഴുതടച്ച മുന്‍കരുതല്‍ നടപടികളുമായി മന്ത്രാലയങ്ങള്‍. ദിനം പ്രതി രാജ്യത്തെ വിമാനത്താവളങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എന്നാല്‍ കോറോണ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ അവധി നല്‍കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
ഫെബ്രുവരി 27ന് ശേഷം ഇറ്റലി, ദക്ഷിണ കൊറിയ, ഈജിപ്ത്, ലെബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് അവധി ലഭിക്കുക. ഇവരെ സ്വന്തം വീടുകളില്‍ നിറുത്തി നീരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.
അതേസമയം സൗദിയേക്ക് യാത്രാവിലക്കു പ്രാബല്യത്തിലാകുമ്പോൾ അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമ, റീഎൻട്രി എന്നിവയുടെ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു.
ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം. ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കൊറോണ കാരണം യാത്ര വിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് എംകെ രാഘവന്‍ എംപി.
രാവിലെ 11.15നാണ് പുറപ്പെടുക. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി ജിഎസിഎ സൗദിഅറേബ്യയിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 72 മണിക്കൂറാണ് അനുവദിച്ചിരുന്നത്.
ഈ സമയപരിധി അവസാനിക്കാനിരിക്കെ, പ്രവാസികള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസ് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇന്‍ഡിഗോ നാളെ പ്രത്യേക സര്‍വീസ് നടത്തുന്നതെന്നും എംപി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !