പെട്രോള്‍, ഡീസല്‍ തീരുവ ലീറ്ററിന് മൂന്നു രൂപ വീതം കൂട്ടി കേന്ദ്രസര്‍ക്കാര്‍. റോഡ് നികുതി ഒന്‍പതു രൂപയില്‍ നിന്നു പത്തു രൂപയായും അഡീഷനല്‍ എക്സൈസ് തീരുവ പെട്രോളിന് എട്ടില്‍ നിന്ന് 10 രൂപയായും ഡീസലിനു രണ്ടു രൂപയില്‍ നിന്ന് നാലു രൂപയായും കൂട്ടി. ഇതോടെ ലിറ്ററിന് മൂന്നു രൂപ വീതം നികുതി വര്‍ധിക്കും. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.
സംസ്ഥാന നികുതി 16.22 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പകുതിയിലേറെ ഇതോടെ കേന്ദ്രസംസ്ഥാന നികുതിയായി മാറി. വെള്ളിയാഴ്ച അര്‍ധ രാത്രിമുതല്‍ തീരുവ പ്രാബല്യത്തില്‍ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയര്‍ത്തിയത്.
സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുവ ഉയര്‍ത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിലും സെസ്സിലും ഒരു രൂപ വര്‍ധന വരുത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 1991ലെ ഗള്‍ഫ് യുദ്ധകാലത്തേതിനെക്കാള്‍ താഴ്ന്ന നിലയിലാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !