പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് തുടക്കം മുതലേ പങ്കെന്ന് വിജിലന്‍സ്

0

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ ഗൂഢാലോചനയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തുടക്കം മുതലേ പങ്കുണ്ടെന്ന് വിജിലന്‍സ് . അഞ്ച് കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചുകൊണ്ടാണ് മന്ത്രി പാലം നിര്‍മാണത്തിന് ഉത്തരവിട്ടതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി . പിന്നീട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം നടപടിക്രമങ്ങള്‍ പാലിച്ച്‌ കൊണ്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

ആര്‍ഡിഎസ് പ്രൊജക്‌ട്സിന് തന്നെ കരാര്‍ ലഭിക്കണമെന്ന ഉദ്ദേശ്യത്തോട ഇബ്രാഹിംകുഞ്ഞും പൊതുമരാമാത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജും പ്രവര്‍ത്തിച്ചുവെന്നു വിജിലന്‍സ് പറയുന്നു . കരാറുകാരന് അമിത ലാഭം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി പാലാരിവട്ടം പാലത്തിന് നിര്‍മാണ അനുമതി നല്കുന്ന ഘട്ടം മുതലേ ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങി .

അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിന് ധനകാര്യവകുപ്പിന്‍റെ അംഗീകാരവും വേണം. എന്നാല്‍ പാലാരിവട്ടം പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കി ടി ഒ സൂരജ് ഉത്തരവിറക്കിയത് ഇതൊന്നും പാലിക്കാതെയാണെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി . തുടര്‍ന്ന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന് നിര്‍മാണച്ചുമതല നല്‍കി. ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി.


അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കു‌ഞ്ഞിന്‍റെ അനുമതിയോടെയാണ് ടി ഒ സുരജ് ചട്ടം ലംഘനം നടത്തി ഉത്തരവിറക്കിയത് . മന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഉത്തരവിറക്കിയത് എന്നായിരുന്നു ചോദ്യം ചെയ്യലില്‍ സുരജിന്‍റെ മൊഴി. എന്നാല്‍ സുരജ് സ്വന്തം നിലയില്‍ ചെയ്ത നടപടിയെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !