മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശമനുസരിച്ച് മയക്കു മരുന്നു കേസുകളിലെ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ചു വരികയായിരുന്ന വനിതകൾ ഉൾപ്പെട്ട എക്സൈസ് ഷാഡോ സംഘം .തിരുന്നാവായ കൊടയ്ക്കലിൽ നിന്നും 1600gm കഞ്ചാവു പിടികൂടി .
അഴകത്ത് കളത്തിൽ സുധി എന്ന സുധീഷ് നെ യാണ് പിടികൂടിയത് . ഇയാൾക്കെതിരെ പാലക്കാട് മലപ്പുറം ജില്ലകളിൽ നിരവധി മയക്കുമരുന്നു കേസുകൾ നിലവിലുണ്ട് .ആറ് മാസങ്ങൾക്ക് മുമ്പ് കാറിൽ കടത്തുകയായിരുന്ന 22kgm കഞ്ചാവുമായി പാലക്കാട് പിടിയിലായിരുന്നു. തിരൂർ കുറ്റിപ്പുറം എക്സൈസ് റേഞ്ചുകളിൽ കഞ്ചാവ് കേസുകൾ കൂടാതെ വീട്ടിൽ ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ചു വച്ചതിനും ഇയാൾക്കെതിരെ കേസ്സുണ്ട്.
തിരുന്നാവായ ബന്തർ കടവ് പുഴയോരങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും പായ്ക്കിങ് കവറുകളും പിടികൂടിയിട്ടുണ്ട് . ബ്രൗൺ ഷുഗറും ഹാഷിഷ് ഓയിലും ഉൾപ്പടെ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളിൽ പിടികൂടാനാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു .പ്രിവന്റീവ് ഓഫീസർ മാരായ ലതീഷ് ,രതീഷ് ,മോഹൻദാസ് .സി ഇ ഒ മാരായ ഷിബു ശങ്കർ ,ഹംസ ,രാജീവ് കുമാർ ,സുനീഷ് ,വിഷ്ണുദാസ് ,ദിവ്യ ,സരിത ,രജിത.ഡ്രൈവർ ശിവകുമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത് .പ്രതിയെ മഞ്ചേരി സ്പെഷ്യൽ NDPS കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !