ന്യൂഡല്‍ഹി: ലോക്സഭയിലെ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് 1.30ന് സ്പീക്കര്‍ ലോക്സഭയില്‍ പ്രസ്താവന നടത്തും. എംപിമാരുടെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കും.
ഇന്നു രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്. കൂടാതെ ലോക്സഭയില്‍ എംപിമാര്‍ പെരുമാറുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നേരത്തെ, കേരളത്തില്‍ നിന്നുള്ള അഞ്ച് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. മാണിക്ക ടാഗൂര്‍, ഗൗരവ് ഗോഗൊയ്, ഗുര്‍ജിത് സിംഗ്, ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !