തിരുവനന്തപുരം : സംസ്ഥാനത്ത് പതിനാലു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി . വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാര്‍ ഡാം, എന്നിവ അടച്ചു.വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ സന്ദര്‍ശകരെ നിരോധിച്ചു.
മലമ്ബുഴ ഡാം നാളെ മുതല്‍ അടച്ചിടും. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, വനാതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ആവശ്യമെങ്കില്‍ തിരുവനന്തപുരംമൃഗശാലയും, മ്യൂസിയവും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !