തൃശ്ശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. തൃശൂര്‍ ചെറുതുരുത്തി കുളമ്ബുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
പരീക്ഷ ആരംഭിച്ച് അല്‍പസമയം കഴിഞ്ഞാണ് തെരുവുനായ വാതിലിലൂടെ പരീക്ഷാ ഹാളിലേക്ക് കയറിയത്. വാതിലിനോട് ചേര്‍ന്ന് ഇരിക്കുന്ന ഹംസയുടെ കെക്കാണ് കടിയേറ്റത്. ഉടന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും, മറ്റ് അദ്ധ്യാപകരും എത്തി നായയെ ഓടിക്കുകയും വാതില്‍ അടയ്ക്കുകയും ചെയ്തു.വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തച്ച് ചികിത്സ നല്‍കിയ ശേഷം പരീക്ഷാ ഹാളിലെത്തിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !