ജിദ്ദ: യാത്രാവിലക്കു പ്രാബല്യത്തിലാകുമ്പോൾ അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമ, റീഎൻട്രി എന്നിവയുടെ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൌദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു.
ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം.
ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കൊറോണ കാരണം യാത്ര വിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും. ഇതിനുള്ള നടപടി ക്രമങ്ങള്‍ ജവാസാത്ത് വിഭാഗത്തില്‍ ലഭ്യമാകും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !