കൊറോണ വൈറസ് ബാധയായ കോവിഡ്-19 സംശയമുള്ളവരുടെ പരിശോധന ഫലങ്ങളിലൊന്നും കൊറോണ വൈറസ് സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും രോഗപകര്‍ച്ച തടയുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പാക്കിയ പ്രതിരോധ മാര്‍ഗങ്ങളും യോഗത്തില്‍ വിലയിരുത്തി.
ഇരു ഹറമുകളും ജാഗ്രതയിലാണെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ പ്രവേശനകവാടങ്ങളിലും പരിശോധന ശക്തമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാലര ലക്ഷത്തിലേറെ തീര്‍ഥാടകരാണ് രാജ്യത്തിനകത്ത് ഉംറ ചെയ്യുന്നതിനായി എത്തിയിരുന്നത്. ഉംറ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച ശേഷം ഒരു ലക്ഷത്തി ആറായിരം തീര്‍ഥാടകര്‍ മടങ്ങിപ്പോയി. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്ന് മണിക്കൂറിനകം ഉംറക്കുള്ള അനുമതി പത്രം പോര്‍ട്ടല്‍ വഴി ലഭിക്കും.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്ക്രീനിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോരുത്തരേയും സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. വിമാനക്കമ്പനികള്‍ക്കും ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കമ്മിറ്റി അറിയിച്ചു. ഹജ്ജ് ഉംറ മന്ത്രാലയം വക്താവാണ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗള്‍ഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സൗദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വരുംദിനങ്ങളില്‍ സാഹചര്യമനുസരിച്ച് ഇവ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയം ഒരോ ദിനവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കൊറോണ വൈറസ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ഹെല്‍ത്ത് സെന്ററിന്റെ 937 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !