വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അധികൃതർ സ്വീകരിക്കുന്നത്. രോഗം ബാധിച്ച എല്ലാവര്‍ക്കും മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ ഉടന്‍ തന്നെ 937 നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം ഉണര്‍ത്തി.
കിംവദന്തികള്‍ തള്ളിക്കളയണമെന്നും യഥാര്‍ഥ വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ അന്വേഷിക്കണമെന്നും മന്ത്രാലയം പറഞ്ഞു.അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൗദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം തടയാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തെ സ്വകാര്യ, പൊതു വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്‍കിയ നടപടി ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. കൊറോണ ജാഗ്രതയുടെ ഭാഗമയി പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !