എസ്.ബി.ഐയില്‍ ഇനിമുതല്‍ മിനിമം ബാലന്‍സ് വേണ്ട, പിഴയും ഒഴിവാക്കി

0

ന്യൂഡല്‍ഹി: രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്ബിഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. 

ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. നേരത്തെ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്. 


നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിയം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.

കൊറോണയുടെ പശ്ചത്തലത്തിൽ നിങ്ങളറിയാൻ

രോഗ ലക്ഷണം പ്രകടനമായാൽ അടുത്തുള്ള മെഡിക്കൽ ഓഫീസറേയോ,

ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ്.
ദിശ: 0471 2552056, 1056 (toll free)

ആശങ്കയല്ല, കരുതലാണ് ആവശ്യം. ചുറ്റിലുമുളളവരെ ഭയപ്പെടുത്തുകയല്ല ,  ഓ൪മ്മപ്പെടുത്തലുകളാണ് വേണ്ടത്. നാം കാരണം മറ്റുളളവ൪ വേദനിക്കരുത്.

രോഗം വരുന്ന വഴികളെ തടഞ്ഞു കൊണ്ട് നമുക്ക് ഒരുമിച്ചു നേരിടാം...


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !