പത്തനംതിട്ട: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള രണ്ടു പേര്‍ക്കാണ് പത്തനംതിട്ടയില്‍ രോഗബാധ കണ്ടെത്തിയത്. ഇവര്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
പത്തനംതിട്ട ജില്ലയില്‍ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് രണ്ടു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്.
അതിനിടെ കോവിഡ് 19 രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ പി.വി.നൂഹ് മുന്നറിയിപ്പ് നല്കി. നാല് സന്ദേശങ്ങള്‍ ഇതുവരെ സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !